തിരുവനന്തപുരം ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. പതിനാറുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പള്ളിക്കല്‍ പുലിയൂര്‍കോണത്ത് ഒളിവില്‍ കഴിയുകയായിരുന്ന അല്‍ അമീനെ പിടികൂടാന്‍ കിളികൊല്ലൂര്‍ പോലീസ് എത്തിയപ്പോഴാണ് കിളികൊല്ലൂര്‍ പോലീസ് സംഘത്തെ പ്രതികള്‍ ആക്രമിച്ചത്.
സംഭവത്തെ തുടർന്ന് പള്ളിക്കല്‍ പുലിയൂര്‍കോണം സ്വദേശികളായ റിയാസ് (27), നിഹാസ് (30) എന്നിവരെ പോലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തു.പോലീസിനെ ദേഹോപദ്രവമേല്‍പ്പിച്ചതിനും ഒൗദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞതിനുമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്. പ്രതിയായ അല്‍ അമീനെ കിളികൊല്ലൂര്‍ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
Post Your Comments