കാസര്‍കോട്: സംസ്ഥാന വ്യാപകമായി ബാബറി മസ്ജിദ് ദിനം മുസ്ലിംലീഗ് മതേതരത്വ സംരക്ഷണദിനമായി ആചരിയ്ക്കാന്‍ തീരുമാനം. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ആഹ്വാനം ചെയ്തത്. .
മതേതരത്വ സംരക്ഷണ ദിനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ പഞ്ചായത്ത് – മുനിസിപ്പല്‍ തലങ്ങളില്‍ മുസ്ലിം ലീഗ് കമ്മിറ്റികള്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീനും, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാനും അറിയിച്ചു
Post Your Comments