തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിൽ സഹകരിക്കുമെന്ന് പ്രതിപക്ഷം . ഇന്ന് നടക്കുന്ന സഭാ നടപടികൾ തടസപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്നാൽ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യം ചെന്നിത്തല ആവർത്തിച്ചു.
അതേസമയം നിയമസഭയിൽ ചോദ്യോത്തര വേള പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസവും നിയമസഭയിൽ പ്രതിപക്ഷ ബഹളം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കിയശേഷം സഭ പിരിച്ചുവിട്ടിരുന്നു.
Post Your Comments