Latest NewsIndia

മധ്യപ്രദേശിലെ കര്‍ഷകര്‍ക്ക് ദുരിതകാലം; വിളകള്‍ക്ക് കിലോയ്ക്ക് 50 പൈസ

നീമച്: മധ്യപ്രദേശിലെ പ്രധാന കാര്‍ഷിക വിളകളായ വെളുത്തുള്ളിയുടെയും ഉള്ളിയുടെയും വിലയില്‍ വന്‍ ഇടിവ്. മാല്‍വ മേഖലയിലെ പ്രധാന കാര്‍ഷിക മേഖലയായ നീമചില്‍ ഉള്ളി കിലോയ്ക്ക് 50 പൈസയ്ക്കാണ് കര്‍ഷകരില്‍ നിന്ന് സ്വീകരിക്കുന്നത്. വെളുത്തുള്ളിക്ക് ഇവിടെ രണ്ടു രൂപയാണ്. ഇത്തവണ നല്ല വിളവാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ദിവസവും പതിനായിരം ചാക്ക് വീതം ഉള്ളിയും വെളുത്തുള്ളിയുമാണ് നീമച് മാര്‍ക്കറ്റില്‍ എത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് ന്യായമായ വിലകിട്ടാത്തതാണ് കര്‍ഷകരെ കൃഷി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.അതേസമയം, സംസ്ഥാനത്തെ ചില്ലറ വില്പനശാലകളിലൂടെ ഉള്ളി കിലോയ്ക്ക് 15-20 രൂപയ്ക്കും വെളുത്തുള്ളി 30-40 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

ഇതിനു മിമ്പും മധ്യപ്രദേശില്‍ ഉള്ളിവില കൂപ്പുകുത്തിയിരുന്നു. അന്ന് വെറും 30 പൈസക്കാണ് കര്‍ഷകര്‍ ഉള്ളി വില്‍പ്പന നടത്തിയത്. കഴിഞ്ഞ കുറച്ചു വര്‍ഷമായി സര്‍ക്കാര്‍ നേരിട്ട് കര്‍ഷകരില്‍ നിന്ന് കിലോയ്ക്ക എട്ടു രൂപ നിരക്കില്‍ ഉള്ളി വാങ്ങുന്ന പതിവുണ്ട്. എന്നാല്‍ ഈ പദ്ധതി മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയും അഴിമതി നിറഞ്ഞതുമായതോടെ കര്‍ഷകര്‍ക്ക് ഒരു പ്രയോജനവുമില്ലാതെയായി. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അടുത്തിരിക്കെയാണ് ബിജെപി സര്‍ക്കാറിന് തലവേദനയായി കര്‍ഷക പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button