ഭൂമിയില്‍ വന്നിടിച്ച് ചാരമാക്കാന്‍ കഴിയുന്ന ഗ്രഹത്തിനടുത്തേയ്ക്ക് നാസയുടെ ഉപഗ്രഹം എത്തുന്നു : ആശങ്കയോടെ ശാസ്ത്രലോകം
ഭൂമിയില്‍ വന്നിടിച്ച് ചാരമാക്കാന്‍ കഴിയുന്ന ഗ്രഹത്തിനടുത്തേയ്ക്ക് ഭൂമി എത്തുന്നു. ഇതോടെ എന്തും സംഭവിക്കാമെന്ന് ആശങ്കയിലാണ് ശാസ്ത്രലോകം. ശാസ്ത്രലോകത്തെ ആശങ്കയിലാഴ്ത്തിയ ചിന്നഗ്രഹത്തെ നിരീക്ഷിക്കാന്‍ നാസ വിക്ഷേപിച്ച ഉപഗ്രഹം നിര്‍ണായക ഘട്ടത്തിലേക്ക്. ജീവനു പിന്തുണയേകുന്ന ഘടകങ്ങള്‍ ഉള്‍പ്പെടെയുണ്ടെന്നു കരുതുന്ന ‘ബെന്നു’ എന്ന ഛിന്നഗ്രഹത്തിനു സമീപം നാസയുടെ ഒസിരിസ്‌റെക്‌സ് ഉപഗ്രഹം എത്തിച്ചേര്‍ന്നു. ഭൂമിയുമായി വന്നിടിക്കാന്‍ ഏറ്റവും സാധ്യത കല്‍പിച്ചിരിക്കുന്ന ഛിന്നഗ്രഹങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ബെന്നുവിന്റെ സ്ഥാനം. ഇതിനെ ബഹിരാകാശത്തു വച്ചു തന്നെ ‘സ്‌ഫോടനത്തിലൂടെ’ തകര്‍ക്കുന്നതിനെപ്പറ്റിയുള്ള ആലോചനകളും നാസയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് ഭൂമിക്കു ഭീഷണിയാകുമോ എന്ന് പഠിക്കാനുള്ള ശ്രമാണ് ഇപ്പോള്‍ നടക്കുന്നത്.
‘നാം എത്തിയിരിക്കുന്നു’ എന്ന വാക്കുകളോടെയാണ് ഈ ചരിത്രനിമിഷത്തെ നാസയിലെ ഒസിരിസ് ഗവേഷകസംഘം സ്വീകരിച്ചത്. സൂര്യനില്‍ നിന്നുള്ള താപം സ്വീകരിച്ചു യാത്ര തുടരാനുള്ള ബെന്നുവിന്റെ ശേഷിയാണു ഗവേഷകരെ പ്രതിരോധത്തിലാക്കുന്നത്. കരുതിയതിനേക്കാളും വേഗത്തില്‍ ഭൂമിയുടെ സമീപത്തേക്ക് ഇത് എത്തുമോ എന്നറിയുന്നതിനു ബെന്നുവിന്റെ ഘടനയും മനസ്സിലാക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടങ്ങളിലൊന്നായ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിനേക്കാള്‍ പൊക്കമുള്ള ഈ ഛിന്നഗ്രഹത്തില്‍ നിന്ന് സാംപിള്‍ ശേഖരിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഒസിരിസിനുള്ളത്.
‘ബെന്നു’വിന്റെ ആദ്യഘട്ട സര്‍വേ മേഖലയിലാണ് ഒസിരിസ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. വൈകാതെ ഈ ഛിന്നഗ്രഹത്തിന്റെ 12 മൈല്‍ ദൂരത്തിലേക്ക് ഒസിരിസ് എത്തും. ഡിസംബര്‍ ആകുന്നതോടെ ബെന്നുവില്‍ നിന്നു 1.2 മൈല്‍ ദൂരെ മാത്രമായിരിക്കും ഒസിരിസ്. ഛിന്നഗ്രഹത്തിന്റെ ‘ഗുരുത്വാകര്‍ഷണ വലിവിലേക്ക്’ ഇത് ആകര്‍ഷിക്കപ്പെടുകയും ചെയ്യും. അതോടെയാണ് ബെന്നുവിനു ചുറ്റും ഒസിരിസ് ഭ്രമണം ശക്തമാക്കുക.
Post Your Comments