മുംബൈ•ഫിനാന്‍സ് കമ്പനിയുടെ മറവില്‍ പെണ്‍വാണിഭ റാക്കറ്റ് പ്രവര്‍ത്തിപ്പിച്ചു വന്ന 70 കാരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പോലീസ് വിദിഎ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വ്രോളിയില്‍ ഗജലക്ഷ്മി ഫിനാന്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തി വന്ന രാംനിക് പട്ടേല്‍ ആണ് അറസ്റ്റിലായത്.
ഫിനാന്‍സ് കമ്പനിയെന്നാണ് പേരെങ്കിലും അതുമായി ബന്ധപ്പെട്ട യാതൊരു ജോലിയും ഇവിടെ നടന്നിരുന്നില്ല. അതേസമയം, ഒഫീസിനുള്ളില്‍ കിടപ്പുമുറിവരെ ഒരുക്കി പെണ്‍വാണിഭ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നു വരികയായിരുന്നു. കെട്ടിടത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് മാംസവ്യാപാരം നടക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
വ്രോളി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സ്ക്വാഡ് നടത്തിയ റെയ്ഡില്‍ ഇവിടെ നിന്നും രണ്ടു സ്ത്രീകളെയും ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കണ്ടെത്തുകയായിരുന്നു. പട്ടേലിന്റെ മൊബൈല്‍ ഫോണില്‍ നിന്നും നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇടപാടുകള്‍ വാട്സ്ആപ്പ് വഴി
വാട്സ്ആപ്പ് വഴിയാണ് രാംനിക് പട്ടേല്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ വാട്സ്ആപ്പില്‍ അയച്ചുകൊടുത്ത ശേഷം ഇടപാട് ഉറപ്പിക്കുന്നതായിരുന്നു രീതി. ചില സ്ത്രീകളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലീസിന് ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടി സ്ഥാപനത്തിലെ ജീവനക്കാരിയാണെന്നാണ് പട്ടേല്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ചോദ്യം ചെയ്യലില്‍ താന്‍ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കപ്പെടുകയായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി പട്ടേല്‍ ഈ ബിസിനസ് നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments