Latest NewsIndia

യാത്രക്കാർക്ക് ആശ്വാസമായി മെട്രോ സർവീസ്; ഞായറാഴ്ച്ചകളിൽ ഇനിമുതൽ സർവീസ് രാവിലെ 7 മണിക്ക്

യാത്രക്കാരുടെ എണ്ണം അധികമായതിനാൽ യാത്ര 7 മണി എന്നുള്ളത് 6 മണിയാക്കാനും അധികൃതർക്ക് പദ്ധതി

ബെം​ഗളുരു: മെട്രോ ട്രെയിൻ സർവ്വീസ് ഇനി മുതൽ ഞായറാഴ്ച്ചകളിൽ രാവിലെ 7 മണിക്ക് ഒാടി തുടങ്ങും.

നിലവിൽ തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 5 മണിക്കാണ് സർവ്വീസ് ആരംഭിക്കുന്നത്, ഞായറാഴ്ച്ചകളിൽ 8 മണിക്കും.

പുലർച്ചെ ന​ഗരത്തിൽ എത്തുന്ന യാത്രക്കാരും , വിവിധ പരീക്ഷകൾക്ക് എത്തുന്നവർക്കും യാത്ര സംവിധാനം ഇല്ലാത്തത് വലച്ചിരുന്നു.

തുടർന്നാണ് ഇൗ നടപടിയുമായി മെട്രോ മുന്നോട്ട് വന്നിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം അധികമായതിനാൽ യാത്ര 7 മണി എന്നുള്ളത് 6 മണിയാക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button