കേരള വനിതാ കമ്മീഷനിൽ ഒഴിവുള്ള ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രവും സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്ക് സമീപം, പി.എം.ജി, പട്ടം. പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ഡിസംബർ 15 നകം ലഭിക്കണം.
Post Your Comments