ശബരിമല: ഹൈക്കോടതി നിര്‍ദേശങ്ങള്‍ പൂര്‍ണമായും ശബരിമലയില്‍ നടപ്പിലാക്കാതെ സര്‍ക്കാര്‍. മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടപ്പന്തലിലും തിരുമുറ്റത്തുംവിരി വയ്ക്കാന്‍ അനുവാദം നല്‍കണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും അത് പാലിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. വിരി വയ്ക്കാന്‍ അനുവദിക്കുമെന്നു പോലീസും വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ വിധി നടപ്പിലാക്കാത്തതു കാരണം മാളികപ്പുറം അടക്കമുളള ഇടങ്ങളില്‍ തീര്‍ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മല ചവിട്ടി തളര്‍ന്നു വരുന്ന ഭക്തര്‍ വലിയ നടപ്പന്തലിലോ തിരുമുറ്റത്തോ അല്‍പ നേരം വിശ്രമിക്കാന്‍ ഇരുന്നാല്‍ പോലും അവരെ എഴുന്നേല്‍പ്പിച്ചു വിടുകയാണ് ഇപ്പോഴും.വലിയ നടപ്പന്തല്‍, തിരുമുറ്റം എന്നിവിടങ്ങളില്‍ നേരത്തെ നിരവധി ഭക്തരാണു വിരി വച്ചിരുന്നത്.
എന്നാല്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെയാണ് വലിയ നടപ്പന്തലിലും തിരുമുറ്റത്തും വിരിവയ്ക്കുന്നതിനു വിലക്കു വന്നത്.
ഇതിനെതിരേ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭക്തജനത്തിരക്ക് ഏറുന്ന ഘട്ടങ്ങളില്‍ പോലും മാളികപ്പുറം ഭാഗത്തു മാത്രമേ ഭക്തര്‍ക്കു വിരി വയ്ക്കുവാന്‍ ഇടം ലഭിക്കുന്നുള്ളു.
Post Your Comments