മൂന്നാര്‍: മൂന്നറില്‍ നിന്ന് മടങ്ങിയ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിരവധി വിദ്യാര്‍ത്ഥികളെ സാരമായ പരിക്കുകളോടെ അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയതായി റിപ്പോര്‍ട്ട്. കല്ലാര്‍ കമ്പി ലൈനിലാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. തൃശൂര്‍ പഴയന്നൂര്‍ ഗവണ്‍മെന്‍റെ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി മൂന്നാറിലെത്തിയ ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 42 പേര്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments