KeralaLatest News

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനിടെ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനിടെ ശക്തമായ കാറ്റിന് സാധ്യത. തെക്ക് -കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കാറ്റിന്റെ ശക്തമിയും വേഗതയും കൂടുതലായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ പരമാവധി കടലില്‍ പോകാതിരിക്കാന്‍ ശ്രമിക്കണമെന്നും പോകുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തമമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button