ദോഹ : ഖത്തർ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ജനുവരി ഒന്നു മുതൽ പിന്മാറുന്നു. ഊര്‍ജകാര്യ സഹമന്ത്രി സാദ് ഷെരിദ അല്‍ കാബിയാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതിവാതക ഉല്പാദനത്തില് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണു ഈ മാറ്റമെന്നാണ് റിപ്പോർട്ട്. ഖത്തര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്‍എന്‍ജി രംഗത്തെ വളര്‍ച്ചയും വികസനവും ലക്ഷ്യമിട്ട് ഭാവി നയം രൂപപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വളര്‍ച്ചാനയം ലക്ഷ്യമിട്ട് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള ശ്രമങ്ങളും, പ്രതിജ്ഞാബദ്ധത ആവശ്യമാണെന്നും അതുവഴി മാത്രമേ എല്‍എന്‍ജി ഉല്പാദന രംഗത്തെ മികവ് ശക്തമാക്കാന്‍ കഴിയൂവെന്നും സാദ് ഷെരിദ അല്‍ കാബി പറഞ്ഞു. അതേസമയം പ്രതിവര്‍ഷം 7.7 കോടി ടണ്ണില്‍ നിന്ന് എല്‍എന്‍ജി ഉല്പാദനം 11 കോടി ടണ്ണാക്കി ഉയര്‍ത്താന്‍ ഖത്തര്‍ തീരുമാനിച്ചു
Post Your Comments