തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന സംഘടനകളെ ജാതി സംഘടനകള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും നവോത്ഥാന സംഘടനകളോട് ചെന്നിത്തലയ്ക്ക് പുച്ഛമനോഭാവമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ചെന്നിത്തലയുടെത് ചരിത്രത്തിന് എതിരായ കുറ്റകൃത്യമാണെന്നും ജാതി സംഘടനകള്‍ എന്ന് വിളിച്ചത് ധിക്കാരപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
ആര്‍എസ്എസ്-കോണ്‍ഗ്രസ് നിലപാടുകള്‍ നവോത്ഥാന മൂല്യങ്ങളെ എങ്ങനെ തള്ളിക്കളയുന്നുവെന്നതിന്റെ ആശയപരമായ അടിത്തറ കൂടിയാണ് തെളിയുന്നത്. കോണ്‍ഗ്രസ് നവോത്ഥാന പൈതൃകങ്ങളെ തള്ളിക്കളയുകയാണ്. ഇതാണ് സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ യോഗത്തെ ജാതിസംഘടനകളുടെ സമ്മേളനം എന്ന് വിളിക്കാന്‍ രമേശ് ചെന്നിത്തലയെ പ്രേരിപ്പിച്ചത്.
നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനും നടത്താന്‍ ഒരുങ്ങുന്ന വനിതാ മതിലിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. വനിതാ മതിലെന്ന പരിപാടി പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നാണ് ചെന്നിത്തല പരിഹസിച്ചത്.
വനിതാമതില്‍ പൊളിക്കും എന്ന് ചെന്നിത്തല പ്രസ്താവിച്ചുകണ്ടു. എന്നാല്‍, യോഗത്തില്‍ വനിതാമതില്‍ എന്നൊരു ആശയം അജണ്ടയായി സര്‍ക്കാര്‍ ഉന്നയിച്ചിട്ടില്ല. ഈ ആശയം ചര്‍ച്ചയ്ക്കിടെ ഉയര്‍ന്നുവന്നതാണ്. വനിതാമതില്‍ പൊളിക്കുമെന്നത് സ്ത്രീവിരുദ്ധമായ നിലപാടാണ്. സമൂഹ്യ സാമുദായിക സംഘടനകളുടെ നേതാക്കളുടെ യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. യോഗത്തില്‍ കേരളത്തിന്റെ നവോത്ഥാനമൂല്യ സംരക്ഷണത്തിനായി വരുന്ന ജനുവരി ഒന്നിന് ‘വനിതാ മതില്‍’ ഉണ്ടാക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.
Post Your Comments