![](/wp-content/uploads/2018/12/image-1.jpg)
ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന ബിഗ് ബോസ് താരജോഡികളുടെ പ്രണയം പൂവണിഞ്ഞു. വിവാഹനിശ്ചയം അടുത്ത മാസം ഉണ്ടാകും. റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മത്സരാര്‍ഥികളായിരുന്നു അഭിനേതാക്കളായ പേളിയും ശ്രീനിഷും. ബിഗ് ബോസ് ആരാധകരില്‍ ഏറ്റവും ചര്‍ച്ചയായ കാര്യങ്ങളിലൊന്നായിരുന്നു ശ്രീനിഷിന്റെയും പേളിയുടെയും പ്രണയം. ഷോയ്ക്ക് വേണ്ടിയുള്ള അഭിനയമാണോ ഇവരുടെ പ്രണയം എന്നായിരുന്നു പലരുടെയും സംശയം.
എന്നാല്‍ ഷോയ്ക്ക് വേണ്ടിയല്ലെന്ന് ഇവര്‍ തുറന്നുപറഞ്ഞു. ദാ ഇപ്പോള്‍ അടുത്ത വര്‍ഷം വിവാഹിതരാകുമെന്ന് ശ്രീനിഷ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. 2019 ല്‍ വിവാഹം നടക്കുമെന്നും മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രിലിലായിരിക്കും വിവാഹമെന്നും ശ്രീനി പറയുന്നു.
വെക്കേഷന്‍ സീസണില്‍ വിവാഹം നടത്തിയാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാനാവും, അതേക്കുറിച്ചൊക്കെയാണ് ഇപ്പോളത്തെ ആലോചന, ജനുവരിയിലായിരിക്കും തങ്ങളുടെ വിവാഹ നിശ്ചയമെന്നും താരം പറയുന്നു.
Post Your Comments