കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ സുരേന്ദ്രൻ ശബരിമല കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ജയിലിലാണ് ഉള്ളത്. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ള വോട്ടു നടന്നിട്ടുണ്ടെന്ന കെ.സുരേന്ദ്രന്റെ ഹര്‍ജി സ്ഥലം എംഎല്‍എ പി ബി അബ്ദുള്‍ റസാഖിന്റെ മരണത്തോടെ നിര്‍ണ്ണായകമായ സാഹചര്യത്തിൽ അബ്ദുള്‍ റസാഖിനു വേണ്ടി കേസില്‍ അദ്ദേഹത്തിന്റെ മകന്‍ കക്ഷി ചേരാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
അബ്ദുള്‍ റസാഖിന്റെ മരണം ഒഫീഷ്യല്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു .കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് അബ്ദുൽ റസാഖ് വിജയിച്ചത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പുഫലം മറ്റൊന്നാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.
അബ്ദുൽ റസാഖിെൻറ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രെൻറ ഹരജിയിലെ ആവശ്യം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി ആയതിനാല്‍, നിയമപരമായി ഹര്‍ജി സ്വമേധയാ പിന്‍വലിക്കാന്‍ കെ.സുരേന്ദ്രന് സാധ്യമല്ല.
Post Your Comments