Latest NewsKerala

ജീവനൊടുക്കിയ പാര്‍ട്ടി അംഗത്തിന്റെ ആത്മഹത്യാകുറുപ്പ് സിപിഎം നേതാവിനെതിരെ: കത്തുകള്‍ രക്തം കൊണ്ട് ഒപ്പിട്ടത്

മാനന്തവാടി തലപ്പുഴ സഹകരണബാങ്ക് ജീവനക്കാരനാണ് അനില്‍

മാനന്തവാടി: ജീവനൊടുക്കിയ സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യാ കുറിപ്പ് സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ. സഹകരണബാങ്ക് ജീവനക്കാരനും പാര്‍ട്ടി അംഗവുമായ ശാലിനി നിവാസ് അനില്‍കുമാര്‍ (47) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അതേസമയം സിപിഎം ഏരിയാ കമ്മിറ്റിയംഗവും ബാങ്ക് പ്രസിഡന്റ് കൂടിയായ സിപിഎം നേതാവിനെതിരെ പരാമര്‍ശങ്ങളടങ്ങിയ കത്തുകളും ഇയാള്‍ എഴുതി വച്ചിട്ടുണ്ട്. കൂടാതെ എല്ലാ കത്തുകളിലും തന്റെ രക്തം കൊണ്ട് ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

മാനന്തവാടി തലപ്പുഴ സഹകരണബാങ്ക് ജീവനക്കാരനാണ് അനില്‍. ബാങ്ക് പ്രസിഡന്റ്, ക്രമവിരുദ്ധമായി പലകാര്യങ്ങളും ചെയ്യിപ്പിച്ചുവെന്നും ലക്ഷങ്ങളുടെ കടക്കാരനാക്കിയെന്നുമാണ് കത്തുകളിലെ പ്രധാന ആരോപണം. സിപിഎം തലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കും ബാങ്കിലെ ജീവനക്കാര്‍ക്കുമാണ് കത്തുകള്‍ എഴുതിയിരിക്കുന്നത്. അതേസമയം താന്‍ എഴുതിയ കത്തുകളാണെന്ന് തെളിയിക്കാനാണ് രക്തം കൊണ്ട് ഒപ്പിട്ടതെന്നും കുറുപ്പിലുണ്ട്.

അതേസമയം അനിലിന്റെ ആത്മഹത്യയ്ക്കു കാരണക്കാരായവരെ ശിക്ഷിക്കമെന്ന് ആവശ്യപ്പെട്ട് ജനകീയ കര്‍മസമിതി പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് ആരോപണ വിധേയനായ നേതാവിന്റെ വീടിനു നേരെ കല്ലേറുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button