ഡല്‍ഹി: ദേശീയ തലത്തില്‍ മോഡി സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം എന്ന് ആര്.എസ്.പി. ആര്.എസ്.പി യുടെ ദേശീയ സമ്മേളനത്തില്‍ ആണ് ഇത്തരം ഒരു അഭിപ്രായം ഉയര്‍ന്നു വന്നത്. ഇടതു പാര്‍ട്ടികള്‍ സ്വയം നവീകരിക്കണം. ഫാസിസത്തെ എതിര്‍ക്കുന്നതിനു പുതിയ പ്രതിച്ഛയയോടെ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും ആര്.എസ്.പി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഇടത്പക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തും വിധം മറ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ടെന്നും അത് തടയണമെന്നും പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു. സംഘടനചര്ച്ചകള് തിങ്കളാഴ്ചയും തുടരും.
എ.എ അസീസ്, മനോജ് ഭട്ടാചാര്യ, പ്രൊമിത്യൂസ് മുഖര്‍ജി തുടങ്ങിയവരാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. കെ എസ് ശിവകുമാര്‍ കണ്‍വീനറായി പ്രേമേയ കമ്മിറ്റിയുമുണ്ട്.
Post Your Comments