Latest NewsIndiaNews

കോണ്‍ഗ്രസിന്റെ വീഴ്‌ചയിൽ ഉയർത്തെഴുന്നേറ്റത് ഇടതുപക്ഷം; ഇനി എന്ത്?

29 സീറ്റുകളിൽ 18 ഇടങ്ങളിലും ഇടതുപക്ഷം മുന്നിലാണ്. എന്നാൽ ബീഹാറിലെ മുന്നേറ്റം ഇടതുനേതാക്കള്‍ക്കിടെയില്‍ വലിയ ആത്മവിശ്വാസമാണുണ്ടാക്കുന്നത്.

ന്യൂഡല്‍ഹി: മഹാസഖ്യത്തെ തന്നെ ഞെട്ടിച്ച് ഇടതുപക്ഷം. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും നയിക്കുന്ന മഹാസഖ്യം ബീഹാറില്‍ പിന്നിലാണെങ്കിലും അപ്രതീക്ഷിത കുതിച്ചുകയറ്റത്തോടെ ഇടതുപക്ഷം മുന്നിൽ. വന്‍ വീഴ്ചകള്‍ക്ക് ശേഷം ഇടതുപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവാണ് ബീഹാറില്‍ പ്രകടമാകുന്നത്. 29 സീറ്റുകളിലാണ് ബീഹാറില്‍ ഇത്തവണ ഇടതുപക്ഷം മത്സരിച്ചത്.

29 സീറ്റുകളിൽ 18 ഇടങ്ങളിലും ഇടതുപക്ഷം മുന്നിലാണ്. എന്നാൽ ബീഹാറിലെ മുന്നേറ്റം ഇടതുനേതാക്കള്‍ക്കിടെയില്‍ വലിയ ആത്മവിശ്വാസമാണുണ്ടാക്കുന്നത്. മഹാസഖ്യത്തിലെ പ്രമുഖരായ കോണ്‍ഗ്രസിനേക്കാള്‍ മുന്നേറ്റം ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നും പ്രകടമാകുന്നുണ്ട്. കേരളത്തിലുള്‍പ്പെടെ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഇത് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. 19 സീറ്റുകള്‍ ലഭിച്ച സി.പി.ഐ എം.എല്‍ 11 ഇടത്താണ് മുന്നില്‍. ഇതില്‍ മൂന്നെണ്ണം സിറ്റിംഗ് സീറ്റാണ്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിനേക്കാള്‍ 8 സീറ്റുകള്‍ ഇത്തവണ സി.പി.ഐ എം.എല്‍ പിടിച്ചെടുത്തു. സി.പി.എം 5 സീറ്റിലും സി.പി.ഐ 6 സീറ്റിലും ഇത്തവണ മത്സരിച്ചു. ഇതില്‍ സി.പി.എം 4ലും സി.പി.ഐ 3ലും വീതം സീറ്റുകളില്‍ ആധിപത്യം പ്രകടമാണ്. 2015ല്‍ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ഇരുകൂട്ടര്‍ക്കും നേടാനായിരുന്നില്ല.

Read Also: താമര കൊടി പാറിച്ച് ബിജെപി; ഗുജറാത്തില്‍ തൂത്തുവാരി; മധ്യപ്രദേശില്‍ ഭരണം ഉറപ്പാക്കി; യുപിയില്‍ ശക്തികൂട്ടി; മണിപ്പൂരിലും തെലുങ്കാനയിലും മുന്നേറ്റം

ത്രിപുരയില്‍ ഉള്‍പ്പെടെ നേരിട്ട കനത്ത തിരിച്ചടിയ്ക്ക് ശേഷം ബീഹാറില്‍ പ്രകടമാകുന്ന തിരിച്ചുവരവ് കര്‍ഷകര്‍ക്കും ദളിത് ഗോത്ര വിഭാഗങ്ങള്‍ക്കിടെയിലും സ്വാധീനം ചെലുത്താനായതിന്റെ ഫലമാണെന്നും അധികം വൈകാതെ ആ സ്വാധീനം കെട്ടുറപ്പിക്കാനാകും എന്ന പ്രതീക്ഷയിലുമാണ് ഇടതുപക്ഷം. ബീഹാറിലുണ്ടാക്കുന്ന ചലനം ദേശീയ തലത്തിലും പുതിയ വാതിലുകള്‍ തുറക്കാന്‍ ഇടതുപക്ഷത്തിന് വഴിയൊരുക്കും. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 20 ഇടങ്ങളിലേക്ക് ചുരുങ്ങിയതും ഇടതുപക്ഷ ക്യാമ്ബിനെ സംബന്ധിച്ചിടത്തോളം ഗുണം ചെയ്യും. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതോടെ മഹാസഖ്യത്തിനുള്ളില്‍ ഇടതുപക്ഷത്തിന് നിര്‍ണായകമായ സ്വാധീനം രൂപപ്പെടുത്താന്‍ സാധിക്കുമെന്ന വഴിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

അതേ സമയം, ഭരണവിരുദ്ധ വികാരവും മഹാസഖ്യത്തിന്റെ ഭാഗമായതുമാണ് ഇടതുപക്ഷത്തിന് ബീഹാറില്‍ ജനപിന്തുണ വര്‍ദ്ധിക്കാന്‍ കാരണമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2015ല്‍ സി.പി.ഐ 91, സി.പി.ഐ.എം.എല്‍ 98, സി.പി.എം 38 എന്നിങ്ങനെ സീറ്റുകളിലാണ് മത്സരിച്ചത്. 90ലധികം സീറ്റുകളില്‍ അന്ന് മത്സരിച്ച ഇടതുപക്ഷമാണ് ഇന്ന് മത്സരിച്ച 29 സീറ്റുകളില്‍ നിന്നും 18 ല്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button