KeralaLatest NewsIndia

കമ്മിറ്റിയിൽ തുടരാനാവില്ല; വനിത മതില്‍ പരിപാടിയില്‍ നിന്ന് കേരള ബ്രാഹ്മണസഭ പിന്മാറി

പാലക്കാട്: വനിത മതില്‍ പരിപാടിയില്‍ നിന്ന് കേരള ബ്രാഹ്മണസഭ പിന്മാറി. നവോത്ഥാന മൂല്യങ്ങളുടെ പേരില്‍ ഉണ്ടാക്കിയ കമ്മിറ്റിയില്‍ തുടരാനാവില്ലെന്ന് ബ്രാഹ്മണസഭാ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ അറിയിച്ചു.കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പങ്കെടുത്ത ബ്രാഹ്മണ സഭാംഗങ്ങള്‍ അന്ന് പക്ഷേ, എതിര്‍പ്പ് അറിയിച്ചിരുന്നില്ല. അതേസമയം,എന്താണ് ഇപ്പോഴത്തെ പിന്മാറ്റത്തിന് കാരണമെന്ന് സംഘടന വ്യക്തമാക്കിയിട്ടില്ല.‌

‘കേരളത്തെ വീണ്ടും ഭ്രാന്താലമാക്കരുത്’ എന്നാണ് വനിതാ മതില്‍ പരിപാടിയുടെ മുദ്രാവാക്യം. നവോത്ഥാന പാരാമ്ബര്യമുള്ള സംഘടനകളേയും നവോദ്ധാന മൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവര്‍ഷ ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

അതേസമയം നവോത്ഥാന വനിതാ മതിലിന്റെ മുന്നോടിയായുള്ള ജനറല്‍ കൗണ്‍സിലിന്റെ ആദ്യ യോഗം ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരും. വനിതാ പ്രാതിനിധ്യം കുറവാണെന്ന വിമർശനമുയർന്ന സാഹചര്യത്തിൽ കേരളത്തിനകത്തും പുറത്തുനിന്നുള്ള വിവിധ മേഖലകളിലെ പ്രമുഖായ വനിതകളെയും മതിലില്‍ അണിചേര്‍ക്കാനാണ് സിപിഎം നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button