
പയ്യന്നൂര്‍: പേ ഇളകിയ കുറുക്കന്റെ ആക്രമണത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് പരിക്കേറ്റു. അയല്‍വാസികളായ വീട്ടമ്മമാര്‍ക്കാണ് പരിക്കേറ്റത്. മാത്തില്‍ ചൂരലിലെ പുത്തന്‍പറമ്പില്‍ സരള (56), വള്ളിയാന്തടം വത്സല(45) എന്നിവരാണ് കുറുക്കന്റെ ആക്രമണത്തിനിരയായത്.വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് പോയ സരളയുടെ മകന്‍ രഗനീഷിന് (32) കാര്‍ മറിഞ്ഞും പരിക്കേറ്റു. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.
വീട്ടുജോലികളിലേര്‍പ്പെട്ടിരുന്ന ഇരുവരേയും വീടിനുള്ളില്‍ കയറിയാണ് ഭ്രാന്തന്‍ കുറുക്കന്‍ കടിച്ചത്. ഇരുവരേയും പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ വീട്ടിലെ പശുവിനെയും നായയേയും ഭ്രാന്തന്‍ കുറുക്കന്‍ ആക്രമിച്ചു. സരളയെ ഭ്രാന്തന്‍ കുറുക്കന്‍ കടിച്ചതായുള്ള വിരമറിഞ്ഞ് മകന്‍ രഗനീഷ് എത്തുമ്പോഴേക്കും ഇവരെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കാഞ്ഞങ്ങാട് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നിലേശ്വരത്തിന് സമിപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് രഗനീഷിന് പരിക്കേറ്റത്.
Post Your Comments