KeralaLatest News

ഡല്‍ഹി സര്‍ക്കാറിന് 25 കോടി പിഴ

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാറിന് 25 കോടിയുടെ പിഴ ലഭിച്ചു. അന്തരീക്ഷ മലിനീകരണം തടയുന്നതിന് നടപടികള്‍ സ്വീകരിക്കാത്തതിനാണ് ഡല്‍ഹി സര്‍ക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പിഴ ലഭിച്ചത്.

ഉത്തരവ് നടപ്പിലാക്കാത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളവും അനധികൃത വ്യവസായ ശാലകളില്‍നിന്നു പിഴ തുക ഈടാക്കി നല്‍കാന്‍ നിര്‍ദേശിച്ച ട്രൈബ്യൂണല്‍, അല്ലെങ്കില്‍ പത്ത് കോടി വീതം എല്ലാ മാസവും പിഴ വിധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

മലിനീകരണം ഉണ്ടാക്കുന്ന 51,000 അനധികൃത വ്യവസായ ശാലകള്‍ അടച്ചുപൂട്ടാനുള്ള മുന്‍ ഉത്തരവ് നടപ്പിലാക്കാത്തതിനാണ് ട്രൈബ്യൂണലിന്റെ നടപടി.

ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പിലാക്കുന്നതു സംബന്ധിച്ചു ഡല്‍ഹി ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയിരുന്നു. ഇതു പരിശോധിച്ചതിനു ശേഷമാണ് പിഴ ഒടുക്കാന്‍ ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button