KeralaLatest NewsIndia

സിപിഎമ്മിന്റെ വനിതാമതിലിന്റെ മുൻനിരയിൽ ഹിന്ദുപാര്‍ലമെന്ററി നേതാവ് സിപി സുഗതന്‍, പ്രതിഷേധം വ്യാപകം

നവോത്ഥാന മൂല്യസംരക്ഷണ സമിതിയിലെ കൺവീനറായി സി പി സുഗതനെ നിശ്ചയിച്ചതിനെ രൂക്ഷമായി വി ടി ബല്‍റാം എംഎല്‍എയും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വനിതാമതിലിന്റെ തലപ്പത്ത് ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി.സുഗതന്‍ എത്തിയതില്‍ വ്യാപക പ്രതിഷേധം. സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഹാദിയവിഷയത്തില്‍ സിപി സുഗതന്റെ നിലപാടിനെയാണ് ഇപ്പോഴും ചോദ്യം ചെയ്ത് പ്രതിഷേധം ഉയരുന്നത്. നവോത്ഥാന മൂല്യസംരക്ഷണ സമിതിയിലെ കൺവീനറായി സി പി സുഗതനെ നിശ്ചയിച്ചതിനെ രൂക്ഷമായി വി ടി ബല്‍റാം എംഎല്‍എയും രംഗത്തെത്തി.

പിണറായി വിജയൻ സിപി സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടത്തിന് നാവ് പൊങ്ങൂലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലെഴുതി.ഹാദിയയെ തെരുവിൽ ഭോഗിക്കണമെന്നു പറഞ്ഞ സി പി സുഗതൻ നവോഥാന മൂല്യ സംരക്ഷണത്തിൽ എങ്ങനെ വന്നുവെന്നാണ് പലരുടെയും ചോദ്യം.

ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് സമൂഹമാധ്യമത്തില്‍ തുറന്നു പ്രഖ്യാപിച്ചതും ഇദ്ദേഹത്തിനെതിരെ വിമർശനങ്ങൾക്ക് വഴിവെച്ചു. ശബരിമലയില്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ തടയുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നയാളാണ് സുഗതന്‍. അതേ സമയം സഭവത്തിന് പിന്നാലെ വെള്ളാപ്പള്ളിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് സുഗതന്‍ ഫേസ്ബുക്കില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button