Latest NewsIndia

ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വിന് മുന്നറിയിപ്പുമായി കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: മ​ന്ത്രി ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​നു മു​ന്ന​റി​യി​പ്പു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗി​നെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അ​മ​രീ​ന്ദ​റി​ന്‍റെ വാ​ക്കു​ക​ള്‍ പാ​ര്‍​ട്ടി​ക്കു പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രേ സം​സാ​രി​ക്ക​രു​തെ​ന്നും സി​ദ്ദു​വി​ന് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.

ഇതോടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​ദ്ധു വീ​ണ്ടും രം​ഗ​ത്തെ​ത്തി. അ​മ​രീ​ന്ദ​ര്‍ ത​നി​ക്കു പി​താ​വി​നെ​പ്പോ​ലെ​യാ​ണെ​ന്നും താ​ന്‍ അ​ദ്ദേ​ഹ​ത്തെ ബ​ഹു​മാ​നി​ക്കു​ന്നു​ണ്ടെ​ന്നും സി​ദ്ദു വ്യക്തമാക്കി. ക​ര്‍​താ​ര്‍​പു​ര്‍ ഇ​ട​നാ​ഴി​യു​ടെ ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സിദ്ധു പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​യ​തി​നെ​ക്കു​റി​ച്ച്‌ വി​മ​ര്‍​ശ​ന​മു​യ​ര്‍ന്നപ്പോൾ രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണു ത​ന്‍റെ ക്യാ​പ്റ്റ​നെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി ക്യാ​പ്റ്റ​ന്‍റെയും ​ക്യാ​പ്റ്റ​നാ​ണെ​ന്നും സി​ദ്ദു പ​റ​ഞ്ഞ​താ​ണു വി​വാ​ദ​മാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button