ചെങ്ങന്നൂര്‍: പ്രളയക്കെടുതി നേരിടാന്‍ കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച 2500 കോടി രൂപ അപര്യാപ്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസംഘം ശുപാര്‍ശ ചെയ്ത തുക അപര്യാപതമാണെന്ന് കാണിച്ച് കത്തു നല്‍കിയതായും അദ്ദേഹം അറിയിച്ചു. ചെങ്ങന്നൂരില്‍ കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുപാര്‍ശയുടെ കാര്യം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. അതിനു ശേഷമാണ് കത്ത് നല്‍കിയത്. 5000 കോടിയുടെ പ്രത്യേക പാക്കേജും കേന്ദ്ര പദ്ധതികളില്‍ പത്ത് ശതമാനം വര്‍ദ്ധനയും, വായ്പാപരിധി കൂട്ടാനുമാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ അതിനിതുവരെ പ്രതികരണം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പ്രളയാന്തരം കേരളത്തിന് വിവിധരാജ്യങ്ങളില്‍ നിന്നും ലഭിക്കേണ്ട സഹായം കേന്ദ്രം തടഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ വിദേശത്തു പോയി ധനസമാഹരണം നടത്താന്‍ മുഖ്യമന്ത്രിക്കു മാത്രമാണ് അനുമതി ലഭിച്ചത്. യുഎഇ വാഗ്ദാനം ചെയ്ത 700 കോടിക്കു പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കേണ്ട തുകയും ഇത് കാരണം നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുറമെ നിന്ന് ആരെങ്കിലും സന്നദ്ധരായാല്‍ അത് സ്വീകരിക്കാന്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം അറിയിച്ചു
Post Your Comments