ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട്കോഹ്ലിയുടെ നായകത്വത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് അനില്‍ കുംബ്ലെയുടെ വിലയിരുത്തല്‍. ഒരു ടീമിനെ നയിക്കുക എന്ന ദൗത്യം നിര്‍വ്വഹിക്കുന്ന നായക പദവിയെക്കുറിച്ച് വിരാട് ഇനിയും തുടര്‍ന്ന് പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് കുംബ്ലെ അഭിപ്രായം തുറന്ന് പറഞ്ഞത്. ക്യാപ്റ്റന്‍സി എന്നത് തുടര്‍ പഠനത്തിന് വിധേയമാകേണ്ട ഒരു ശാഖയാണ്. ദക്ഷിണാഫ്രിക്കയിലേയും ഇംഗ്ലണ്ടിലേയും മാച്ചുകള്‍ വിരാടിന് തീര്‍ച്ചയായും പുതിയ പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയിട്ടുണ്ടാകും എന്ന് ഇന്ത്യയുടെ മികച്ച സ്പിന്നറായിരുന്ന കുംബ്ലെ പറഞ്ഞു.
ക്യാപ്റ്റന്‍സി എങ്ങനെ നിര്‍വ്വഹിക്കണമെന്ന് ഈ സ്ഥാനത്തുളളവര്‍ക്ക് മനസിലാക്കുന്നതിനും കൂടുതല്‍ മെച്ചപ്പെടുന്നതിനുമുളള വേദിയാണ് ഒാരോ മാച്ചുമെന്നും കുംബ്ലെ പറഞ്ഞു . ഒരു ക്യാപ്റ്റനും പൂര്‍ണ്ണനല്ല , സകലതിലും പ്രാവീണ്യം തെളിഞ്ഞ ഒരു ഉല്‍പ്പന്നമായി ഒരു നായകനേയും കരുതാന്‍ കഴിയില്ലെന്ന് കുംബ്ലെ അഭിപ്രായപ്പെട്ടു.
Post Your Comments