
കണ്ണൂര്‍: ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് ഭാര്യ മരിച്ചു. രാവിലെ 8.30 ഓടെ കൂത്തുപറമ്പ് നിര്‍മലഗിരി കോളജിന് സമീപം നീറോളിചാലിലുണ്ടായ അപകടത്തില്‍ മാലൂര്‍ ഓലക്കലിലെ സദാനന്ദന്റെ ഭാര്യ ഷൈനി (40) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ സദാനന്ദനെ കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരിട്ടിയില്‍ നിന്നും തലശേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. നിര്‍മാണ തൊഴിലാളികളായ ദമ്പതികള്‍ മാലൂരില്‍ നിന്നും കൂത്തുപറന്പിലേക്ക് ജോലിക്കായി സ്‌കൂട്ടറില്‍ വരുന്നതിനിടെയാണ് അപകടമുണ്ടായത്.
Post Your Comments