അഹമ്മദ് നഗര്‍: അഞ്ച് വയസുകാരിയായ ദളിത് ബാലികയെ ക്രൂര പീഡനത്തിന് ഇരയാക്കി കൊന്നു. സഹോദരിക്കൊപ്പം പുറത്തേക്കിറങ്ങിയ കരേഗാവോന്‍ സ്വദേശിയായ കരേഗാവോന്‍ സ്വദേശിയായ ബാലികയേയാണ് ക്രൂര പീഡനത്തിന് ഇരയാക്കി കൊന്നത്. . പീഡനത്തിന് ഇരയാക്കി കുട്ടിയെ മരണത്തിലേക്ക് നയിച്ചവര്‍ ഒളിവിലാണ്. ക്ഷീണിതയായി വീട്ടില്‍ എത്തിയ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവ് കണ്ടതിനെത്തുടര്‍ന്ന് ചികില്‍സിച്ച ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ക്രൂര പീഡനം നടന്നെന്ന് തെളിഞ്ഞു. പീഡനം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ് നഗറിലെ വിവിധയിടങ്ങളില്‍ ദളിത് സംഘടനയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടത്തുകയുണ്ടായി. പീഡനത്തിന് ശേഷം ഒളിവില്‍ പോയവരെ കണ്ടെത്താന്‍ പോലീസ് ഉൗര്‍ജ്ജിതമായ അന്വേഷണം തുടങ്ങിയതായി അറിയിച്ചു.
Post Your Comments