ലക്‌നോ: ട്രക്ക് ട്രാക്ടറിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ അഞ്ച് മരണം. 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഉത്തര്‍പ്രേദശില്‍ ബോധ ഗ്രാമത്തിലെ ദേശീയ ഹൈവേയിലാണ് സംഭവം.
യുപിയിലെ ഝാന്‍സി ജില്ലയില്‍ നിന്ന് തീര്‍ഥാടകരുമായിപ്പോയ ട്രാക്ടറിലേക്കാണ് ട്രക്ക് നിയന്ത്രണംവിട്ട് ഇടിച്ചു കയറിയത്. ഭജന്‍പുര ജില്ലയില്‍ നിന്നുള്ള തീര്‍ഥടകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments