കൊച്ചി: കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ പാടെ തച്ചുടച്ച മഹാപ്രളയത്തില്‍ നിന്നും കരകയറാന്‍ കേന്ദ്രം കേരളത്തിന് അധിക ധന സഹായം നല്‍കി എന്നത് വ്യാജ പ്രചാരണമെന്ന് സര്‍ക്കാര്‍. ഈ വര്‍ഷം ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്നാണ് കേരളത്തില്‍ ഉണ്ടായ പ്രളയത്തെ ലോക കാലാവസ്ഥ സംഘടന വിശേഷിപ്പിച്ചത്. എന്നാല്‍ ഈ പ്രളയത്തില്‍ നിന്ന് കരകയറാന്‍ കേരളത്തിന് കേന്ദ്രം അധിക സഹായം പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് സര്‍ക്കാരിന്റെ പുതിയ വാദം. കേരളത്തിന് 2500 കോടി അധിക സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതായുളള പ്രചാരണങ്ങള്‍ തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരികച്ചതായാണ് സൂചന.
കേരളത്തിന് പണം നല്‍കാന്‍ അഭ്യന്തര സെക്രട്ടറി ശുപാര്‍ശ നല്‍കിയെന്നായിരുന്നു പ്രചാരണം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, കൃഷിമന്ത്രി രാധാമോഹന്‍ സിങ് എന്നിവരടങ്ങിയ ഉന്നതതല സമിതി യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് സംസ്ഥാനങ്ങള്‍ക്കുള്ള ധനസഹായം പ്രഖ്യാപിക്കേണ്ടത്. എന്നാല്‍ ഈ സമിതി ഇതുവരെയും യോഗം ചേര്‍ന്നിട്ടില്ല. നേരത്തെ കേരളത്തിന് പ്രഖ്യപിച്ച 600 കോടിക്ക് പുറമെ 2,500 കോടി കൂടി ലഭിക്കുന്നതോടെ കേന്ദ്രസഹായം 3100 കോടിയാകുമെന്നായിരുന്നു മുന്‍പുണ്ടായിരുന്ന വാര്‍ത്ത.
Post Your Comments