ഒക്ടോബര്‍ മാസത്തെ ഇരുചക്ര വാഹന വില്‍പനയിൽ ഒന്നാം സ്ഥാനം കൈവിടാതെ ഹീറോ സ്‌പ്ലെന്‍ഡര്‍. 2,68,377 യൂണിറ്റ് വിറ്റഴിച്ചാണ് ഈ നേട്ടം തുടര്‍ന്നത്. 2,62,260 യൂണിറ്റ് ആക്ടീവ വിറ്റഴിച്ച ഹോണ്ട തൊട്ടുപിന്നിൽ ഇടംനേടി. ഹീറോ, സുസുക്കി, ബജാജ്, ടിവിഎസ് എന്നീ കമ്പനികള്‍ ഒക്ടോബര്‍ മാസത്തെ വില്‍പനയില്‍ 15 ശതമാനത്തിലേറെ വളര്‍ച്ച കൈവരിച്ചപ്പോള്‍ യമഹ 3.3 ശതമാനവും മഹീന്ദ്ര 79.3 ശതമാനവും ഇടിവു നേരിട്ടു.
ബൈക്കുകളുടെ വില്‍പനയില്‍ ഹീറോയ്ക്ക് തന്നെയാണ് രണ്ടാം സ്ഥാനം. 2,00,312 യൂണിറ്റ് വിറ്റ എച്ച്എഫ് ഡീലക്‌സ് രണ്ടാമനായി. മൂന്നാം സ്ഥാനം ബജാജ് സിടി(93,676 യൂണിറ്റ്), ഹോണ്ട ഷൈൻ നാലാം സ്ഥാനം (91,319 യൂണിറ്റ്), അഞ്ച് മുതല്‍ പത്ത് വരെ സ്ഥാനങ്ങൾ യഥാക്രമം ബജാജ് പള്‍സര്‍ (90,363), ഹീറോ പാഷന്‍ (84,870), ഹീറോ ഗ്ലാമര്‍ (80,627), ബജാജ് പ്ലാറ്റിന 74,064), റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 (46,148), ടിവിഎസ് അപ്പാച്ചെ (41,396) എന്നീ വാഹനങ്ങൾ സ്വന്തമാക്കി.
സ്കൂട്ടർ വിപണിയിൽ ഒന്നാം സ്ഥാനം കൈവിടാത്ത ഹോണ്ട ആക്ടീവയ്ക്ക് പിന്നില്‍ രണ്ടാമനായി ടിവിഎസ് ജൂപിറ്റർ തൊട്ടുപിന്നിലുണ്ട്(1,02,132 യൂണിറ്റ്), മൂന്നാം സ്ഥാനം സുസുക്കി ആക്‌സസ്(45,090 യൂണിറ്റ്), നാല് മുതല്‍ പത്ത് വരെ സ്ഥാനങ്ങൾ യഥാക്രമം ഹോണ്ട ഡിയോ (43,860), ഹീറോ മാസ്‌ട്രോ (33,053), ടിവിഎസ് എന്‍ടോര്‍ക്ക് (23,600), യമഹ ഫാസിനോ 23,188), ഹീറോ ഡ്യുവറ്റ് (20,040), ഹീറോ പ്ലെഷര്‍ (15,036), ടിവിഎസ് പെപ്പ് പ്ലസ് (13,254) എന്നി വാഹനങ്ങൾ കൈക്കലാക്കി.
Post Your Comments