മനാമ: യുഎസ് നാവിക സേനയുടെ പശ്ചിമേഷ്യന്‍ മേധാവി വൈസ് അഡ്മിറല്‍ സ്കോട് സ്റ്റീര്നിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ബഹ്റിനിലെ വസതിയിലാണ് സ്റ്റീര്നി മരിച്ചതെന്ന് നാവികസേനാ അധികൃതര്‍ അറിയിച്ചു. മരണകാരണം വെളിപ്പെടുത്തിയില്ല. സംഭവത്തില്‍ നേവല്‍ ക്രിമിനല്‍ അന്വേഷണ സംഘവും ബഹ്റിന് ആഭ്യന്തര മന്ത്രാലയവും അന്വേഷണം നടത്തുന്നുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണു പ്രാഥമിക നിഗമനം.
യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നാവിക സേനയുടെയും ബഹ്റിന് ആസ്ഥാനമാക്കിയ ഫിഫ്ത്ത് ഫ്ളീറ്റിന്റെയും കമാന്‍ഡറായിരുന്നു സ്റ്റീര്നി. ഗള്‍ഫ്, ഹോര്‍മുസ് മുനന്പ്, ചെങ്കടല്‍, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവയാണ് സ്റ്റീര്നിയുടെ നിയന്ത്രണത്തില്‍ കീഴില്‍ വരുന്നത്.
Post Your Comments