Latest NewsKerala

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സ്വാമി രംഗത്ത്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സ്വാമി രംഗത്ത്. സ്വാമി അഗ്‌നിവേശാണ് സര്‍ക്കാറിനി പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. ശബരിമലയില്‍ ബി ജെ പി നടത്തുന്നത് രാഷ്ട്രീയ നാടകമെന്നും സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നും അദ്ദേഹം.
സമൂഹത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണ്. ആര്‍ത്തവത്തിന്റെ പേരില്‍ ആരെയും മാറ്റിനിര്‍ത്താനാകില്ല. അതിനാല്‍ സര്‍ക്കാര്‍ നടത്തുന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണനല്‍കുമെന്നും ഇക്കാര്യം നാളെ മുഖ്യമന്ത്രിയെ കണ്ട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി. ജെ .പി ഹിന്ദുക്കളെ രക്ഷിക്കുന്ന സംഘടനയല്ല മറിച്ച് നശിപ്പിക്കുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button