കൊല്ലം•സ്വര്‍ണ കൊടിമര നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ട ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണ കൊടിമരം പൂര്‍ണമായി ഇളക്കി മാറ്റി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിര്‍മാണത്തില്‍ അഴിമതിയുണ്ടോ എന്ന് പരിശോധിക്കാനായി കൊടിമരത്തിന്റെ സാംപിളുകള്‍ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിലേക്ക് അയച്ചു.
പരിശോധന ഫലം വനത്തിനുശേഷം ഹൈക്കോടതി നിര്‍ദേശപ്രക്രമാകും കൊടിമരം വീണ്ടും സ്ഥാപിക്കുക. അതുവരെ കൊടിമരത്തിന്റെ ഭാഗങ്ങള്‍ ദേവസ്വം സ്ട്രോങ് റൂമില്‍സൂക്ഷിക്കാനാണ് തീരുമാനം.
ഒന്നരക്കോടിയിലധികം രൂപ ചെലവാക്കി 2013 ലാണ് ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്രത്തില്‍ സ്വര്‍ണ കൊടിമരം സ്ഥാപിച്ചത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്വര്‍ണ കൊടിമരത്തില്‍ ക്ലാവ് പിടിച്ചു. നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ദേവസ്വം ബോര്‍ഡ് അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് ശാസ്താകോട്ട സ്വദേശി മണികണ്ഠന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി കൊടിമരം ഇളക്കി മാറ്റിയ ശേഷം പരിശോധനയ്ക്കായി സാംപിളുകള്‍ വിക്രം സാരാഭായി സ്പേസ് സെന്ററിലേക്ക് അയക്കാന്‍ ഉത്തരവിടുകയായിരുന്നു.
Post Your Comments