പെരിലിസ് : താന്‍ ഇന്ത്യയിലെ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് സാക്കിര്‍ നായികിന്റെ വെളിപ്പെടുത്തല്‍. മലേഷ്യയില്‍ ഒരു പൊതുചടങ്ങിനിടെ യായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്ലാമിന്റെ ശത്രുക്കള്‍ തന്നെ ലക്ഷ്യം വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വടക്കേ മലേഷ്യന്‍ സംസ്ഥാനമായ പെരിലിസിന്റെ തലസ്ഥാനമായ കാംഗറിലാണ് വെച്ചായിരുന്നു അദ്ദേഹത്തിന്റെ പൊതു ചടങ്ങ്.
താന്‍ ഇസ്ലാം പ്രചരിപ്പിക്കുന്നു എന്നതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞാനൊരു മൌലികവാദിയായ മുസ്ലീമാണ് അതിലെനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
53 കാരനായ നായികിനെതിരെ കള്ളപ്പണ ഇടപാട്, വിദ്വേഷ പ്രസംഗം എന്നിവ ഉള്‍പ്പടെ നിരവധി കേസുകളാണ് ഇന്ത്യയിലുള്ളത്.
Post Your Comments