KeralaLatest News

ശബരിമല വിഷയം: ബിജെപി എംപിമാര്‍ കേരളത്തില്‍, പരിപാടികള്‍ ഇങ്ങനെ

പത്തനംതിട്ട : ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ബിജെപി മാരുടെ നാലംഗ സംഘം ഇന്ന് സംസ്ഥാനത്തെത്തും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച സംഘമാണ് വരുന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയാധ്യക്ഷന്‍ വിനോദ് സോംകാര്‍ എംപി, പ്രഹ്ലാദ് ജോഷി എംപി, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരാണ് സംഘത്തിലുള്ളത്. ശബരിമല പക്ഷോഭത്തിനിടെ ഭക്തര്‍ക്കുനേരേ നടന്ന അതിക്രമങ്ങളും പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ അറസ്റ്റും അന്വേഷിക്കാനാണ് സംഘം എത്തുന്നത്.

നേതാക്കളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് സംസ്ഥാനത്ത് ബിജെപി ആസൂത്രണം ചെയ്തിട്ടുള്ളത്. തന്ത്രി, പന്തളം കൊട്ടാര പ്രതിനിധി എന്നിവരെ കാണുകയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഇന്നെത്തിയ
സംഘം രാവിലെ ബിജെപി കോര്‍ കമ്മറ്റി അംഗങ്ങള്‍, ശബരിമല കര്‍മ്മ സമിതി എന്നിവരുമായി ചര്‍ച്ച നടത്തും. ഉച്ചയ്ക്കു ശേഷമാണ് ഗവര്‍ണര്‍ പി സദാശിവവുമായി കൂടിക്കാഴ്ച.

അതേസമയം പൊതു ജനങ്ങള്‍, വിശ്വാസികള്‍, ശബരിമല കര്‍മ്മ സമിതി നേതാക്കള്‍,ശബരിമലയില്‍ നാമജപത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരുമായി സംസാരിക്കും. കൂടാതെ ജയിലിലായ കെ സുരേന്ദ്രനെയും സംഘം സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. ശബരിമല വിഷയത്തില്‍ 15 ദിവസത്തിനകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button