കറുകച്ചാല്‍: അന്യസംസ്ഥാന തൊഴിലാളി ഇവിടെ മലയാളികള്‍ക്ക് മാതൃകയായി. കളഞ്ഞുകിട്ടിയ തുക എഴുതിയ ചെക്കും ബാങ്ക് രേഖകളും പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചാണ് അന്യസംസ്ഥാനക്കാരനായ യുവാവ് മാതൃകയായത്. വഴിയോരങ്ങളില്‍ ബെല്‍റ്റും പഴ്‌സുകളും കച്ചവടം നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി ദിവാന്‍ ചൗധരി (25) യാണു ചെക്കും രേഖകളും പോലീസിനു കൈമാറിയത്.
കറുകച്ചാലില്‍ ബെല്‍റ്റ് കച്ചവടം നടത്തുന്നതിനിടയിലാണ് ദിവാന് റോഡില്‍നിന്നു ബാങ്ക് രേഖകളും 26,000 രൂപ തുക എഴുതിയ ചെക്കും കിട്ടിയത്. ഉടന്‍തന്നെ ദിവാന്‍ കറുകച്ചാല്‍ സ്റ്റേഷനിലെത്തി ഇവ പോലീസിനു കൈമാറി. രേഖകള്‍ പരിശോധിച്ചപ്പോഴാണു കങ്ങഴ രാധാകൃഷ്ണസദനത്തില്‍ രാധാകൃഷ്ണന്‍ എന്നയാളുടേതാണന്നു തിരിച്ചറിഞ്ഞത്. ആളെ കാത്തു നില്‍ക്കാന്‍ സമയമില്ലെന്നും കച്ചവടം നടത്തണമെന്നും പറഞ്ഞാണ് ദിവാന്‍ സ്റ്റേഷന്‍ വിട്ടത്. തുടര്‍ന്ന് രാധാകൃഷ്ണനെ വിളിച്ചുവരുത്തി പോലീസ് ചെക്കും രേഖകളും കൈമാറി.
Post Your Comments