
2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക കാറാകാൻ ഒരുങ്ങി നിസ്സാന്റെ പുതിയ മോഡൽ കിക്സ്. ഈ കോംപാക്ട് എസ്യുവിയിലായിരിക്കും ലോകകപ്പ് ട്രോഫിയുടെ ഇന്ത്യൻ പര്യടനം. അടുത്ത വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തുമെന്ന് കരുതുന്ന കിക്സിന്റെ ആദ്യ പൊതു പ്രദർശനമായിരിക്കും ഇത്.
മുംബൈയില്‍ നിന്നുള്ള പര്യടനം പൂനെ, അഹമ്മദാബാദ്, ബെംഗലൂരു, ചെന്നൈ, കോല്‍ക്കത്ത, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലൂടെയായിരിക്കുക കടന്നു പോവുക. നവംബര്‍ 30 ന് ആരംഭിച്ച പര്യടനം ഡിസംബര്‍ 26നാണു അവസാനിക്കുക. 2019 മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് നടക്കുക.
കോംപാക്ട് സ്പോര്‍ട്സ് യൂട്ടിലിറ്റി ശ്രേണിയില്‍ താരമാകാൻ വിദേശ വിപണികളിലെ കിക്ക്സില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ സ്പെക്ക് കിക്ക്സ് നിരത്തിലെത്തുക.വില സംബന്ധിച്ച വിവരങ്ങൾ അടുത്ത ലോഞ്ചിങ് വേളയില്‍ കമ്പനി വെളിപ്പെടുത്തും.
Post Your Comments