Latest NewsKerala

ശബരിമല വിഷയത്തില്‍ പ്രതികരണവുമായി നടി ഷീല

എല്ലാ കാര്യങ്ങളും സമരങ്ങളിലൂടെയാണ് നേടി എടുത്തത്

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ വഴിമാറി ശബരിമലയില്‍ ഇന്നല്ലെങ്കില്‍  നാളെ യുവതീ പ്രവേശനം സാധ്യമാകുമെന്ന് നടി ഷീല . അതേസമയം ഇത് നല്ലാതാണോ ചീത്തയാണോ എന്നറിയില്ലെന്നും എങ്കിലും ശബരിമലയില്‍ യുവതി പ്രവേശം സാധ്യമാകുമെന്ന് ഷീല പറഞ്ഞു.

എല്ലാ കാര്യങ്ങളും സമരങ്ങളിലൂടെയാണ് നേടി എടുത്തത്. ആദ്യകാലങ്ങളില്‍ കേരളത്തില്‍ അവകാശമില്ലാതിരുന്ന സ്ത്രീകള്‍ ബ്ലൗസ് ഇടാന്‍ കഴിഞ്ഞത് വലിയൊരു പോരാട്ടത്തിലൂടെയാണെന്നും ഷീല പറഞ്ഞു. കൂടാതെ സമരങ്ങളിലൂടെയാണ് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുള്ളതെന്നും ശബരിമലയിലും യുവതി പ്രവേശം സാധ്യമാകുമെന്നും ഷീല പറഞ്ഞു.

അതേസമയം ശബരിമലയില്‍ നാളെതന്നെ യുവതികള്‍ ചാടിക്കയറി ശബരിമലയിലേയ്ക്കു പോകണമെന്നല്ല പറയുന്നതെന്നും അത് സവധാനം നടക്കുമെന്നും അവര്‍ അറിയിച്ചു. വിശ്വാസമുള്ള സ്ത്രീകള്‍ എന്തായാലും മലകയറും. അത് എത്രയൊക്കെ പ്രതിഷേധങ്ങളുണ്ടായാലും മെല്ലെമെല്ല അത് സാധ്യമാകും ഷീല പറഞ്ഞു. ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഷീല ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വെളിപ്പെടുത്തിയത്.

വാര്‍ത്തകളില്‍ ഇടം നേടാനും പ്രശസ്തിക്കും വേണ്ടി മാത്രം ഉത്തരേന്ത്യയില്‍ നിന്നടക്കമുള്ള സ്ത്രീകള്‍ ശബരിമലയിലേയ്ക്ക് വരുന്നതെന്നും ഷീല പറഞ്ഞു എന്നാല്‍ ചരിത്രത്തിന്റെ ഭാഗമാകാന്‍ ഇപ്പോള്‍ ശബരിമലയിലേക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button