വാഹനങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മാനദണ്ഡങ്ങളും മലിനീകരണ നീയന്ത്രണത്തിനായി ബിഎസ്-6 എന്‍ജിനും നിര്‍ബന്ധമാക്കുന്നതിനാൽ മിനി എസ്യുവിയായ നുവോ സ്പോര്‍ട്ട്, സെഡാന് മോഡല്‍ വെറിറ്റോ വൈബ് തുടങ്ങിയ വാഹനങ്ങളുടെ ഉത്പാദനം നിര്‍ത്താൻ മഹീന്ദ്ര ഒരുങ്ങുന്നതായി സൂചന. 2020-ഓടെയായിരിക്കും പിൻവലിക്കൽ എന്നാണ് റിപ്പോർട്ട്.
മഹീന്ദ്രയുടെ ഏറ്റവും വില്‍പ്പന കുറഞ്ഞ മോഡലുകളായതിനാൽ ഇവയില്‍ സുരക്ഷ സംവിധാനങ്ങളായ എബിഎസ്, ഇബിഡി, എയര്‍ബാഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണ് മഹീന്ദ്ര. മലിനീകരണ തോത് കുറയ്ക്കുന്നതിന് വാഹനങ്ങളില്‍ ബിഎസ്-6 എന്‍ജിനുകള്‍ നല്കുന്ന ചിലവേറിയ കാര്യമായതിനാൽ വില്‍പ്പനയില്‍ ഏറെ പിന്നിലായ നുവോ സ്പോര്‍ട്ട്, വെറിറ്റോ വൈബ് മോഡലുകള്‍ പുതിയ എന്‍ജിനില്‍ അവതരിപ്പിക്കാനും മഹീന്ദ്ര മടിക്കുന്നു എന്നാണ് റിപ്പോർട്ട്.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 2019 ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ എബിഎസ്, ഇബിഡി, എയര്‍ബാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ മലിനീകരണം കുറയ്ക്കുവാൻ ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്-6 എന്‍ജിനുകളിലുള്ള വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാവൂവെന്ന കോടതി ഉത്തരവുമുണ്ട്
Post Your Comments