മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന് 500 കോടി രൂപ വായ്പാ സഹായം പ്രഖ്യാപിച്ച് ഷിര്‍ദി ക്ഷേത്ര ഭരണ സമിതി. ഷിര്‍ദിയിലെ ബാബയുടെ സമാധി ഭരണസമിതിയായ ദ ശ്രീ സായിബാബ സന്‍സ്താന്‍ ട്രസ്റ്റാണ് വായ്പ പ്രഖ്യാപിച്ചത്. കാനാല്‍ നിര്‍മ്മാണത്തിനായാണ് വായ്പ സഹായം. പര്‍വാര നദിയിലാണ് നില്‍വണ്ടെ അണക്കെട്ട്. ഇവിടെ കനാല്‍ സാധ്യമാകുന്നതോടെ നാസിക്കിലേതടക്കമുള്ള 182 ഗ്രാമങ്ങള്‍ക്ക് പ്രയോജനപ്രദമാകുമെന്നാണ് കരുതുന്നത്.
സര്‍ക്കാരിന്‍റെ ഗോദാവരി – മറാത്താവാഡ ജലസേചന വികസന കോര്‍പ്പറേഷനുമായി ഉടമ്പടിയില്‍ ഒപ്പുവച്ചതായി ക്ഷേത്ര സമിതി അധികൃതര്‍ അറിയിച്ചു. പലിശ രഹിതമായാണ് വായ്പ നല്‍കുന്നതെന്ന് സമിതി വ്യക്തമാക്കിയതായാണ് അറിവ് എന്നാല്‍ കരാറിന്‍റെ മറ്റ് വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല.
Post Your Comments