ബംഗളൂരു: മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമായി ക്രിസ്മസ് അവധിയ്ക്ക് സ്പെഷ്യല്‍ ബസുകള്‍. ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരള ആര്‍ടിസി ബംഗളൂരുവില്‍നിന്ന് സ്പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. യാത്രാത്തിരക്ക് കൂടുതലുള്ള ഡിസംബര്‍ 21 മുതല്‍ 24 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 28 സ്പെഷല്‍ സര്‍വീസുകളാണ് കേരള ആര്‍ടിസി നടത്തുന്നത്.
തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കും. കര്‍ണാടക ആര്‍ടിസി കേരളത്തിലേക്ക് 30 സ്പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് 27 സര്‍വീസുകളും മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് മൂന്നു സര്‍വീസുകളുമാണ് പ്രഖ്യാപിച്ചത്. ഇവയിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള പതിവു സര്‍വീസുകളില്‍ ടിക്കറ്റുകള്‍ തീര്‍ന്നതോടെയാണ് സ്പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചത്. മണ്ഡലകാലം കൂടി ആയതിനാല്‍ കേരളത്തിലേക്ക് യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കര്‍ണാടക ആര്‍ടിസി അറിയിച്ചു.
Post Your Comments