തിരുവനന്തപുരം : നിപ്പ രോഗം തിരിച്ചറിയുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച വന്നിട്ടില്ലെന്ന് മന്ത്രി കെ.കെ. ശൈലജ. നിപ്പയെ തിരിച്ചറിയാന്‍ വൈകിയെന്നതരത്തില്‍ മെഡിക്കല്‍ ജേര്‍ണലില്‍ പരാമര്‍ശമുണ്ടെന്ന വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണ്. രണ്ടാമത്തെ മരണമുണ്ടായപ്പോള്‍ തന്നെ വൈറസിനെ തിരിച്ചറിഞ്ഞു. കേരളം നിപ്പയെ പ്രതിരോധിച്ചത് ലോകത്തെ പോലും അദ്ഭുതപ്പെടുത്തി. എയ‌്ഡ്സ് രോഗികളുടെ കാര്യത്തില്‍ ഇന്ത്യയില്‍ കേരളം ഭേദമാണ്. എയ്ഡ്‌സ് നിയന്ത്രണ വിധേയമാക്കുന്നതിനായി ഒരു വര്‍ഷത്തെ കര്‍മ്മപദ്ധതികളാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആരോഗ്യ വകുപ്പും നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലോക എയ‌്ഡ്സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Post Your Comments