ശബരിമല: സൗകര്യങ്ങളില്ലാതെ തീര്‍ത്ഥാടകര്‍ ശബരിമലയില്‍ ബുദ്ധിമുട്ടുകയാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിപക്ഷേനേതാവിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. ക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുമായി നിലയ്‌ക്കല്‍ മുതല്‍ ശബരിമല വരെയുള്ള ഭാഗങ്ങളില്‍ വച്ച് ആശയവിനിമയം നടത്തുകയുണ്ടായി. സൗകര്യങ്ങളില്‍ അവര്‍ തൃപ്തരാണ്. തനിക്കൊപ്പം നിലയ്‌ക്കലും പമ്പയും ശബരിമലയും സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുള്ളതായി തോന്നുന്നില്ല. ചിത്തിര ആട്ടവിശേഷത്തിനും തുലാപൂജയ്ക്കും സന്നിധാനത്തുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിലയ്‌ക്കലില്‍ 9000 പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യവും 1200 ടോയ്ലെറ്റുകളും സജ്ജമാക്കി. ഒരു ലക്ഷം തീര്‍ത്ഥാടകര്‍ വന്നാലും അതിനുള്ള സൗകര്യം നിലയ്ക്കലുണ്ട്. ഇത് മനസിലാക്കാതെയാണ് പ്രതിപക്ഷം നിയമസഭ സ്‌തംഭിപ്പിക്കുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.
Post Your Comments