KeralaLatest News

യാതൊരു ആവശ്യങ്ങളുമില്ലാതെ പ്രതിഷേധം സംഘടിപ്പിക്കുകയാണ് ബിജെപി; കടകംപള്ളി

ചെങ്ങന്നൂര്‍: ബിജെപി ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ ജനങ്ങളെ വിഡ്ഢികള്‍ ആക്കാന്‍ കഴിയില്ല. അവര്‍ക്ക് കാര്യങ്ങളൊക്കെ മനസ്സിലാകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ യാതൊരു ആവശ്യങ്ങളുമില്ലാതെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ ഉദ്ദേശ്യം. ഇന്ന് ബിജെപി നടത്തുന്ന പ്രതിഷേധത്തിന് ഒരു തരത്തിലുള്ള അടിസ്ഥാനവുമില്ല. ശബരിമലയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതാണ്. വീണ്ടും അവര്‍ പ്രതിഷേധം നടത്തുകയാണ്. എങ്കിലും ബിജെപിയുടെ കേന്ദ്രനേതൃത്വം സംസ്ഥാനനേതൃത്വത്തോട് പറയുന്നതെല്ലാം മറ്റ് വഴികള്‍ ഇല്ലാതെ അവര്‍ അനുസരിക്കുന്നതാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button