22 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യൻ നിരത്തുകളിൽ വീണ്ടും ജാവ തരംഗം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് ജാവയെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. പഴയ ക്ലാസിക് ലുക്ക് നില നിർത്തി കൊണ്ട് ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. ഇതിൽ . ജാവ, ജാവ 42 എന്നി ബൈക്കുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. 5000 രൂപയാണ് ബുക്കിങ് ഫീസ്.
രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകൾ ആരംഭിക്കുമെന്ന് അറിയിച്ച കമ്പനിയിതാ ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തായിരിക്കും ജാവയ്ക്ക് ഡീലര്‍ഷിപ്പ്. ഇതിൽ ഏഴ് ഡീലര്‍ഷിപ്പുകള്‍ കേരളത്തിലാണ്. ആദ്യ ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനം ഡിസംബര്‍ 15-ന് നടക്കുമെന്നാണ് സൂചന. അന്ന് മുതല്‍ ഡീലര്‍ഷിപ്പുതല ബുക്കിങ്ങും ആരംഭിക്കും. എന്നാൽ എല്ലാ ഡീലര്‍ഷിപ്പുകളും ഡിസംബര്‍ 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കില്ലെന്നാണ് സൂചന.
കേരളത്തിലെ ജാവ ഡീലർഷിപ്പുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തിരുവനന്തപുരം – നിറമണ്‍കര ജംങ്ഷന്‍
കൊല്ലം – പള്ളിമുക്ക്
ആലപ്പുഴ – ഇരുമ്പ് പാലം പിഒ
കൊച്ചി – എടപ്പള്ളി പിഒ
തൃശ്ശൂര്‍ – കുറിയച്ചിറ
കോഴിക്കോട് – പുതിയങ്ങാടി പിഒ
കണ്ണൂര്‍ – സൗത്ത് ബസാര്‍
പഴയ ബൈക്കിനെ ഓര്‍മപെടുത്തും വിധം ക്ലാസിക് റെട്രോ ശൈലി രൂപകല്‍പ്പന തന്നെയാണ് കമ്ബനി നല്‍കിയിരിക്കുന്നതെങ്കില്‍ ബോബര്‍ വിഭാഗത്തില്‍പ്പെടുന്ന പെറാക്ക് നിരത്തില്‍ ഏറെ വ്യത്യസ്തനായിരിക്കും.ബുള്ളറ്റുകളെ പോലെ വട്ടത്തിലുള്ള ഹെഡ്‌ലാംബ്, ക്രോം തിളക്കമുള്ള ഇന്ധന ടാങ്ക്, പരന്ന സീറ്റ്, ഇരട്ട പുകക്കുഴലുകള്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.
മഹീന്ദ്ര മോജോയെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഭാരത് സ്റ്റേജ് VI 293 സിസി ഒറ്റ സിലിണ്ടര്‍ എന്‍ജിന്‍ ആണ് ജാവ, ജാവ 42വിനു നല്‍കിയിരിക്കുന്നത്. 27 bhp കരുത്തും 28 Nm torque -മാണ് പരമാവധി കരുത്ത്. ആറു സ്പീഡ് ഗിയര്‍ ബോക്സ് നിരത്തില്‍ കുതിപ്പ് നല്‍കും. അതേസമയം 334 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനായിരിക്കും പെറാക്കില്‍ കരുത്തു പകരുക. മറ്റു സാങ്കേതിക വിവരങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല. പഴയ ടൂ സ്‌ട്രോക്ക് ബൈക്കുകളുടെ ഗാംഭീര്യ ശബ്ദം അനുകരിക്കാന്‍ ഫോര്‍ സ്‌ട്രോക്ക് ജാവ എഞ്ചിനുകള്‍ക്ക് സാധിക്കുമെന്നു കരുതാം.
ബ്ലാക്, മറൂണ്‍, ഗ്രെയ് എന്നിങ്ങനെ മൂന്നു നിറങ്ങളാണ് ജാവയ്ക്ക് ഭംഗി നല്‍കുന്നതെങ്കില്‍ ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് നിറങ്ങളിലായിരിക്കും ജാവ 42 എത്തുക. പ്രാരംഭ ജാവ 42 മോഡലിനു 1.55 ലക്ഷം രൂപയും, ഇടത്തരം ജാവ ബൈക്ക് മോഡലിന് 1.65 ലക്ഷം രൂപയും, ബോബര്‍ ശൈലിയുള്ള ജാവ പെറാക്കിന് 1.89 ലക്ഷം രൂപയുമാണ് മുംബൈ ഷോറൂം വില. അധികം വൈകാതെ തന്നെ ജാവാ ബൈക്കുകളുടെ ശബ്‌ദം ഇനി കേട്ട് തുടങ്ങാം. കൂടാതെ 2019 ആദ്യപാദത്തിലായിരിക്കും ജാവ പെറാക്ക് വിപണിയില്‍ എത്തുക.
Post Your Comments