ന്യൂഡല്‍ഹി : ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വീണ്ടും വിദേശത്തുനിന്നും മുഖ്യാതിഥി ഇന്ത്യയിലെത്തുന്നു. ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംപോസയാണ് എത്തുന്നത് .
അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനെ റിപബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചത്.
2014 മുതല്‍ 2018 വരെ ദക്ഷിണാഫ്രിക്കയുടെ ഡെപ്യൂട്ടി പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നയാളാണ് ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടരുന്ന റാംപോസ. നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയുടെ ക്ഷണം നിരസിച്ചിരുന്നു.
Post Your Comments