Latest NewsIndia

റെയ്ഡില്‍ 25 കോടി രൂപ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ 25 കോടി രൂപ പിടിച്ചെടുത്തു. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലാണ് സംഭവം. സ്വകാര്യ നിലവറയില്‍ 100 ലോക്കറുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഡല്‍ഹി കേന്ദ്രമാക്കി പുകയില, രാസവസ്തുക്കള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ കച്ചവടം നടത്തുന്നവരുടേതാണ് പിടിച്ചെടുത്ത പണമെന്നാണ് ആദായനികുതി വകുപ്പ് കരുതുന്നത്.

അതേസമയം പ്രതികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹവാല സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് വിവരം. പ്രതികളെക്കുറിച്ചും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button