പലരെയും അലട്ടുന്ന ഒരുപ്രശ്‌നമാണ് കുടവയര്‍. സ്ത്രീകളെയും പുരുഷന്മാരെയും ഒരേ പോലെ ബാധിക്കുന്ന ഒന്ന്. എന്നാല്‍ കൃത്യമായ ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ഈ കുടവയര്‍ ഒരു പരിധി വരെ കുറയ്ക്കാവുന്നതാണ്. കൂടാതെ കുടവയര്‍ കുറയ്ക്കാനുള്ള നല്ല ഒരു മാര്‍ഗമാണ് ജീരകവും ഇഞ്ചിയും ചെന്നുള്ള ഒരു പൊടി പ്രയോഗം. ഈ രണ്ടും ഒന്നുചേര്‍ന്നാല്‍ കുടവയറിന് പരിഹാരം കാണാനാകും.വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലിയാണിത്.
ഒറ്റമൂലിക്കായി ഒരു ടേബിള്‍സ്പൂണ്‍ ജീരകം, രണ്ട് ടേബിള്‍ സ്പൂണ്‍ ഇഞ്ചിനീര് എന്നിവ എടുക്കുക. ശേഷം ഒരു കപ്പ് തിളച്ച വെള്ളത്തില്‍ ഈ ജീരകപ്പൊടി, ഇഞ്ചിനീര് എന്നിവ ചേര്‍ത്തിളക്കിയ ശേഷം മിശ്രിതം കുടിക്കുക. ഇത് രാവിലെ ഭക്ഷണത്തിനു ശേഷം കുടിക്കുന്നതാണ് നല്ലത്. എന്നാല്‍ അടുപ്പിച്ച് ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ ഗുണമുണ്ടാകും.
ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ക്യുമിനം സൈമിനം എന്ന ഘടകം വയറ്റിലെ കൊഴുപ്പുകോശങ്ങളെ ഒരാഴ്ചക്കുള്ളില്‍ തന്നെ കത്തിച്ച് കളയും. കൂടാതെ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ഫിനോള്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ അപചയപ്രക്രിയ ശക്തിപ്പെടുത്തും. തന്മൂലം വയറ്റിലെ കൊഴുപ്പ് കുറയും.
Post Your Comments