അമിതഭാരം ഇന്ന് ഭൂരിഭാഗം പേരെയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കൃത്യമായി ഡയറ്റ് പിന്തുടരുന്നതിന് പുറമേ, മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കൃത്യമായ ഉറക്കം, ഭക്ഷണരീതി, വ്യായാമം എന്നിവ ശരീരഭാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
രാത്രി വൈകി ആഹാരം കഴിക്കുന്ന ശീലമുള്ളവർ അവ പരമാവധി ഒഴിവാക്കുക. വൈകിയുളള ആഹാര ക്രമങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകും. ഇത് ദഹന വ്യവസ്ഥയെയും ബാധിക്കാൻ സാധ്യതയുണ്ട്. കൂടാതെ, രാത്രിയിൽ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. പഞ്ചസാരയുടെ തോത് അമിത അളവിലുള്ള ഭക്ഷണങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കും.
Also Read: ഒളിമ്പിക്‌സിൽ കബഡി ഉൾപ്പെടുത്താത്തതിന്റെ കാരണം അറിയാമോ?
ഭക്ഷണം പാകം ചെയ്യുമ്പോൾ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ, പരിപ്പ്, മത്തൻ വിത്തുകൾ, അവോക്കാഡോ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക. ആവശ്യമായ അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരത്തെ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കും.
Post Your Comments