പ്രമേഹരോഗികള്‍ക്ക് എന്നും ആശങ്കയാണ് എന്ത് കഴിക്കണം എന്ത് കഴിക്കാന്‍ പാടില്ല എന്നൊക്കെ. ഭക്ഷണങ്ങള്‍ക്ക് മേല്‍ ഒരുപാട് നിയന്ത്രണങ്ങള്‍ വരുമ്പോള്‍ ആഗ്രഹിക്കുന്നതൊന്നും കഴിക്കാന്‍ പറ്റാതെ വല്ലാത്ത മാനസിക സംഘര്‍ഷത്തില്‍ പെടാറുണ്ട് പലരും, പഴങ്ങള്‍ പോലും കഴിക്കാന്‍ കഴിയാതെ എന്തൊരു ജീവിതമാണ് അല്ലെ. എന്നാല്‍ പ്രകൃതിദത്തമായ മധുരവും ഒപ്പം തന്നെ ചില പഴങ്ങളും അത്ര തന്നെ അപകടകാരിയല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
മധുരം തൊടാന്‍ കഴിയാത്ത പ്രമേഹരോഗികള്‍ എന്നാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മാതളം അഥവാ അനാര്‍. കാരണമെന്തെന്നാല്‍ ധാരാളം ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഈ ചോര ചുവപ്പന്‍ മാതളം. പ്രമേഹവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ നേരിടാനും മാതളത്തിന് ശേഷിയുണ്ട്.
ദിവസേന നാം കുടിക്കേണ്ട ഗ്രീന്‍ ടീയെക്കാള്‍ മൂന്ന് മടങ്ങോളം ആന്റി ഓക്സിഡന്റുകളാണ് ഒരു മാതളത്തിലുള്ളത്. ഇത് തീര്‍ച്ചയായും പ്രമേഹത്തെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും എന്ന് മാത്രമല്ല, മാതളത്തിന്റെ ഉള്ളിലുള്ള കുരുക്കള്‍ ഇന്‍സുലിന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടാതെ മാതളത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമെന്ന പേടിയും വേണ്ട. അതിനാല്‍ ഇത്രയേറെ ഗുണങ്ങള്‍ ഉള്ള മാതളത്തിനെ പ്രമേഹരോഗികള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Post Your Comments